2014 ജൂൺ 2, തിങ്കളാഴ്‌ച

പ്രവേശനോത്സവം - 2014

അയംകലം : കടകശ്ശേരി എ എം എൽ പി സ്കൂളിലെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഡ്‌ മെമ്പർ ശ്രീമതി.ബിന്ദു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീമതി.സജിത ഉദ്ഘാടനം ചെയ്തു. പഞ്ചവാദ്യതോട് കൂടിയ ഘോഷയാത്രയും ആറു കണ്ടത്തിൽ മുഹമ്മദ്‌ ഹാജി ട്രസ്ടിന്റെ കുടവിതരണവും സ്കൂൾ മാനേജർ മുഹമ്മദ്‌ ഹനീഫയുടെ ലഡ്ഡു വിതരണവും പ്രവേശനോല്സവത്തിനു മാറ്റ് കൂട്ടി. ഹെഡ് മാസ്റ്റർ ശ്രീ.സി.അച്യുതൻ മാസ്റ്റർ സ്വാഗതവും  ശ്രീമതി.സഫിയക്കുട്ടി ടീച്ചർ നന്ദിയും പറഞ്ഞു.






2013 ജൂൺ 14, വെള്ളിയാഴ്‌ച

പ്രവേശനോത്സവം 2013-14

                                         തവനൂർപഞ്ചായത്ത്‌തലപ്രവേശനോത്സവം 

 എ .എം.എൽ.പി സ്കൂൾ കടകശ്ശേരിയിൽ   

                       തവനൂർ : 2013-14  അധ്യയന വർഷത്തെ പഞ്ചായത്ത്‌ തല പ്രവേശനോത്സവം ഉദ്ഘാടനം എ .എം.എൽ.പി സ്കൂൾ കടകശ്ശേരിയിൽ വിപുലമായ പരിപാടികളോടെ നടന്നു .വാർഡ്‌ മെമ്പർ ശ്രീമതി ബിന്ദുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡൻറെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .സി.ആർ.സി കോ