2012, ജൂൺ 26, ചൊവ്വാഴ്ച

വായനാദിന സമാപനം



ജൂണ്‍ 25വായനാദിനസമാപനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി  ,ബാലസഭ എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത കഥകളി നടനും നാടാന്‍പാട്ട് ഗായകനുമായ സദനം റഷീദ് നിര്‍വഹിച്ചു,പ്രഥാനഅധ്യാപിക ശ്രീമതി വിജയകുമാരി ടീച്ചര്‍ സ്വാഗതവും സുഗതകുമാരി  ടീച്ചര്‍ അധ്യക്ഷ പ്രസംഗവും അച്യുതന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു; തുടര്‍ന്നു നടന്ന ചടങ്ങില്‍ വായനാദിനവുമായി ബന്ധപ്പെട്ടു നടത്തിയ  വിവിധ മത്സര വിജയികള്‍ക്ക് വാര്‍ഡ്‌ മെമ്പര്‍ ബിന്ദു അവര്‍കള്‍ സമ്മാനദാനം നിര്‍വഹിച്ചു .

2012, ജൂൺ 22, വെള്ളിയാഴ്‌ച

പി.ടി.എ ജനറല്‍ ബോഡി യോഗം 2012-13

 എ.എം.എല്‍................പി.എസ്കടകശ്ശേരിയിലെ  2012-13 അധ്യന വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡി യോഗം 22/06/12 വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് സ്കൂളില്‍ വെച്ച് നടന്നു.മുഴുവന്‍ രക്ഷിതാക്കളുടെയും  അധ്യാപകരുടേയും പങ്കാളിത്തം യോഗത്തെ സജീവവും ശ്രദ്ധേയവുമാക്കി.






  • അജണ്ടകള്  വിദ്യാലയത്തിലെ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന 

2012, ജൂൺ 21, വ്യാഴാഴ്‌ച

വായനാമൂല

4B ക്ലാസ്സിലെ  വായനാമൂല 

വായനാമൂലയിലേക്ക് ക്ലാസ്സിലെ കുട്ടിക്കള്‍ നല്‍കിയ പുസ്തകങ്ങള്‍  








തലക്കെട്ട് ചേര്‍ക്കുക

തലക്കെട്ട് ചേര്‍ക്കുക

തലക്കെട്ട് ചേര്‍ക്കുക
തലക്കെട്ട് ചേര്‍ക്കുക

തലക്കെട്ട് ചേര്‍ക്കുക
തലക്കെട്ട് ചേര്‍ക്കുക


2012, ജൂൺ 20, ബുധനാഴ്‌ച

വായനാദിനസന്ദേശ റാലി

വായനാവാരതോടനുബന്ധിച്ച് എ.എം.എല്‍................................ .പി.എസ് കടകശ്ശേരി നടത്തിയവായനാദിനസന്ദേശ റാലി...   







                                                    

2012, ജൂൺ 19, ചൊവ്വാഴ്ച

വായനാദിനം,ജൂണ്‍ 19


വയനാദിന ഫ്ലെക്സ് 

വായനാദിന സന്ദേശം 

 വായനാദിന പ്രതിജ്ഞ 

                                                                                                                     





വായനാ മത്സരം (തെബ്സീറ 4A )

അഫ്നാന്‍ 4B 

ശ്രീരാഗ് 3B 



നെഹല ജാസ്മിന്‍ 3A 


മുഹമ്മദ്‌ അഫ്സല്‍ 3B 


അലീന 3B 


ദില്‍ഷ 3B 


വിജയികളെ പ്രഖ്യാപിക്കുന്നു -കല്പകവല്ലി ടീച്ചര്‍ 


ഇവര്‍ വിജയികള്‍ (1st മുഹമ്മദ്‌ അഫ്സല്‍ &റഹ്മത്തുനിസ  ,2nd ദില്‍ഷ &ജാസ്മിന്‍ 


കൂടെ രണ്ടാം ക്ലാസ്സിലെ വിജയികളും 


ശ്രദ്ധയോടെ ഞങ്ങളും 




              ജൂണ്‍ 19  വായനാദിനം , ഏതൊരു മലയാളിയും അഭിമാനത്തോടെ ഓര്‍ക്കുന്ന ദിനം .മലയാളിയെ എഴുത്തും വായനയും പഠിപ്പിച്ച പി.എന്‍ പണിക്കരുടെ ചരമ ദിനം .അദേഹത്തിന്‍റെ പാവന സ്മരണക്കു മുമ്പില്‍ ഒരു കൂട്ടം അക്ഷര പൂവുകള്‍ അര്‍പിച്ചു കൊണ്ട് ഞങ്ങള്‍ തുടങ്ങി .............                                                                                 ഒരു പിടി നല്ല വായനാ പ്രവര്‍ത്തനങ്ങള്‍ ഒരുക്കികൊണ്ടാണ് നമ്മുടെ വിദ്യാലയം ഈ വായനാ ദിനത്തെ വരവേല്‍ക്കുനത് .ജൂണ്‍ 19  മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്ന വായനാവാരത്തോടനുബന്ധിച്ച് പി.എന്‍  പണിക്കര്‍ അനുസ്മരണം ,വായനാപതിപ്പ് നിര്‍മാണം ,വായനാമത്സരം ,പുസ്തക പരിചയം ,വായനശാല സന്ദര്‍ശനം ,പ്ലേ കാര്‍ഡ് നിര്‍മാണം ,റാലി ,ക്വിസ് മത്സരം ,വായനാമൂല നിര്‍മാണം , തുടങ്ങി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാകാന്‍ ഉദ്ദേശിക്കുന്നു .                                                                                                        

വായനാദിനം,ജൂണ്‍ 19

പി.എന്‍ പണിക്കര്‍ 

                                          '' വായിച്ചു വളരുക , ചിന്തിച്ചു വിവേകം നേടുക''എന്നീ സന്ദേശവുമായി കേരളമെങ്ങും സഞ്ചരിച്ചു പുസ്തകങ്ങളുടെ വിശാല ലോകത്തെ മലയാളിക്കു പരിചയപ്പെടുത്തിയ പുതുവായില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍ പണിക്കരുടെ  ചരമ ദിനമാണ് (1995ജൂണ്‍ 19)നാം വായനാദിനമായി ആചരിക്കുന്നത് 

2012, ജൂൺ 5, ചൊവ്വാഴ്ച

ജൂണ്‍ 5ലോക പരിസ്ഥിതി ദിനം

ഇന്ന് ലോക പരിസ്ഥിതി ദിനം 


ഉദ്ഘാടനം -വാര്‍ഡ്‌ മെമ്പര്‍ ബിന്ദു 


ശ്രീ അജിതന്‍ മാസ്റ്റര്‍ വൃക്ഷ തൈ നടുന്നു 


ഇതാ ഞങ്ങള്‍ക്കും കിട്ടി ,ഇതെന്‍റെ മരം 

ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5,വിവിധങ്ങളായ പരിപാടികളോടെയാണ്ണ്‍ ആഘോഷിച്ചത് വാര്‍ഡ്‌ മെമ്പര്‍ ബിന്ദു അവര്‍കളും മുന്‍ പ്രധാനധ്യാപകന്‍ ശ്രീ അജിതന്‍ മാസ്റ്ററും ഓരോ വൃക്ഷ തൈകള്‍ സ്കൂള്‍ അങ്ങ്കണത്തില്‍ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം.കൂടാതെ  വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓരോ വൃക്ഷ തൈകള്‍ നല്‍കുകയും ചെയ്തു .ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ്ണ്‍   വിദ്യാലയം ആസൂത്രണം ചെയ്തിരിക്കുന്നത്,ഇതില്‍ ജൈവവേലി ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,ഔഷധസസ്യത്തോട്ടനിര്‍മാണം എന്നിവയും ഉള്‍പ്പെടും.  

ജൂണ്‍ 5ലോക പരിസ്ഥിതി ദിനം


                                                                                                         

ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നു !
നടു നിവര്‍ക്കാനൊരു
കുളിര്‍നിഴല്‍ നടുന്നു .
.........................................................
.............................................................
ഒരു തൈ നടുമ്പോള്‍
പല തൈ നടുന്നു !
പല തൈ നടുന്നു .
പല തണല്‍ നടുന്നു !



ഒ .എന്‍ .വി കുറുപ്പ് 

2012, ജൂൺ 4, തിങ്കളാഴ്‌ച

പ്രവേശനോത്സവദിനാഘോഷം

ആദ്യ ദിന സന്ദേശം 

 

ഉദ്ഘാടന ചടങ് 

വാര്‍ഡ് മെമ്പര്‍ പുസ്തകം നല്‍കി ഉദ്ഘാടനം ചെയ്യുന്നു 

നവകുരുന്നുകളെ അക്ഷരമാലാര്‍പ്പണത്തോടെ സ്വാഗതം ചെയ്യുന്നു  

ഇനി ആരാ വരുന്നത് ?

പി.ടി.എ പ്രസിഡനന്‍റ് അക്ഷര കാര്‍ഡ് നല്‍കുന്നു 


നിറഞ്ഞ സദസ് 


 രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത റാലി  


ചെണ്ട മേള അകമ്പടിയോടെയുള്ള റാലി 


പാല്‍ പായസ വിതരണോല്‍ഘാടനം 


പ്ലെ  കാര്‍ഡുകളിലേക്ക്  

                                                                                2012-13 അധ്യായന വര്‍ഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .പ്രധാനധ്യാപിക വിജയ കുമാരി ടീച്ചര്‍ സ്വാഗതം ആശംസിച്ചു ,പി.ടി.എ പ്രസിഡന്‍റ് അഷറഫ് അവര്‍കളുടെ  അധ്യക്ഷതയില്‍ വാര്‍ഡ്‌ മെമ്പര്‍ ബിന്ദു പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു .നവ കുരുന്നുകളെ അക്ഷരമാലാര്‍പ്പണ്ണത്തോടെ സ്വീകരിച്ചു .ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ ഘോഷയാത്ര നടത്തി .തുടര്‍ന്ന്‍ പാല്‍ പായസം നുണഞ്ഞുകൊണ്ട് കുട്ടികള്‍ ആദ്യ ദിനം ആനന്ദമാക്കി .