2012, ജൂൺ 4, തിങ്കളാഴ്‌ച

വിദ്യാലയ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

എ .എം .എല്‍ .പി  സ്കൂള്‍ കടകശ്ശേരി 1927 ലാണ് സ്ഥാപിതമായത് .ശ്രീ നാരായണന്‍ നായരാണ്‌ ഈ വിദ്യാലയത്തിന്‍റെ  സ്ഥാപകന്‍ .പഴയ ത്രിക്കണാപുരം  അംശം കടകശ്ശേരി ദേശത്ത് ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഈ വിദ്യാലയം  ആരംഭിച്ചത്‌ .കാലക്രമേണ കടകശ്ശേരിയില്‍  നിന്നും ഈ വിദ്യാലയം അയങ്കലത്തേക്ക് മാറ്റപ്പെട്ടു  .കാലാന്തരത്തില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു തുടങ്ങി അതോടൊപ്പം അധ്യാപകരും ശ്രീ നാണു മാസ്റ്റര്‍ ,ശ്രീ ഭാസ്കരന്‍ മാസ്റ്റര്‍ ,ശ്രീ അജിതന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ സ്ഥാപന മേധാവികളായി പ്രവര്‍ത്തി ച്ചിട്ടുണ്ട്.                              
                                                                 
                                                                      രണ്ട്‌ കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 2006മുതല്‍ പ്രീ -പ്രൈമറി വിഭാഗവും കൂടി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട് .രണ്ട് വിഭാഗങ്ങളിലും കൂടി ഇരുനൂറ്റമ്പതോളം കുട്ടികള്‍ പഠിച്ചുവരുന്നു .ഒമ്പത് അധ്യപകരട ങ്ങുന്ന ഈ വിദ്യാലയത്തിന് പരിപൂര്‍ണ സഹകരണ മനോഭാവമുള്ള സ്കൂള്‍മാനേജ്മെനടും പി .ടി .എ യുണ്ട്‌ എന്നതും ഈ വിദ്യാലയത്തിന്‍റെ സവിശേഷതയാണ്ണ്‍                                                                                                               
                                                                       















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ